
തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ കെ. സി. വേണുഗോപാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ചർച്ചയാവുകയാണ്. "മുഖ്യമന്ത്രിയാകാനില്ല" എന്ന് ആവർത്തിച്ചു പറയുന്ന അദ്ദേഹം, ഓരോ തവണയും ആ വാചകം ആവർത്തിക്കുമ്പോൾ അണികളിലും രാഷ്ട്രീയ നിരീക്ഷകരിലും സംശയങ്ങൾ ബലപ്പെടുകയാണ്.
അദ്ദേഹത്തിന്റെ നിലപാടുകളിലെ ഈ 'അമ്പരപ്പിക്കുന്ന മാറ്റം' തീയതികൾ സഹിതം താഴെ കാണാം:
കെ.സിയുടെ 'മാറാത്ത' നിലപാടുകളുടെ നാൾവഴിതീയതി വേദി / മാധ്യമം പറഞ്ഞ വാചകം
05-07-2024 നേരെ ചൊവ്വെ (അഭിമുഖം) "മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പേരുകളിൽ എന്റെ പേര് മൈനസ് ചെയ്തോളൂ. ഞാൻ ഉണ്ടാവില്ല"
18-08-2024 മനോരമ (അഭിമുഖം) "മുഖ്യമന്ത്രി ആവാൻ ഒരു ആഗ്രഹവും എനിക്കില്ല. അമിതമായ ആഗ്രഹം ഒന്നിനോടുമില്ല"
04-02-2025 ഏഷ്യാനെറ്റ് ( വിനുവിനോട്) "ഞാൻ മുഖ്യമന്ത്രിയാവാനില്ല"
16-01-2026 മനോരമ ന്യൂസ് "ഞാൻ മത്സരിക്കില്ല. മുഖ്യമന്ത്രി ആവാനില്ല"
14-03-2026 വാർത്താ സമ്മേളനം "ഞാൻ മുഖ്യമന്ത്രി ആവാനില്ല"
23-03-2026 മാതൃഭൂമി "പദവികളോട് ആർത്തിയുള്ള ആളല്ല ഞാൻ"ഓന്ത് ദക്ഷിണ വെച്ച് കീഴടങ്ങി!
വർഷങ്ങൾക്കിപ്പുറവും ഒരേ പല്ലവി ആവർത്തിക്കുമ്പോഴും, ഡൽഹിയിൽ നിന്നും കേരള രാഷ്ട്രീയത്തിലേക്ക് കെ.സി. വേണുഗോപാൽ നടത്തുന്ന ഓരോ നീക്കവും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചാണെന്ന ആരോപണം ശക്തമാണ്. ഓരോ അഭിമുഖത്തിലും "ഞാനില്ലേ.." എന്ന് പറയുന്നതിലെ ആത്മവിശ്വാസം കാണുമ്പോൾ, നിറം മാറുന്ന കാര്യത്തിൽ പ്രശസ്തനായ ഓന്ത് പോലും തന്റെ സ്ഥാനം കെ.സിക്ക് ദക്ഷിണ വെച്ച് കീഴടങ്ങേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിലെ ട്രോളന്മാർ പറയുന്നത്.
"പദവികളോട് ആർത്തിയില്ല" എന്ന് പറയുന്ന കെ.സി, ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ വഴങ്ങുമോ അതോ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ വീണ്ടും 'മൈനസ്' ആയി തുടരുമോ എന്നത് കണ്ടറിയേണ്ടതാണ്. എങ്കിലും ഈ തീയതികളും പ്രസ്താവനകളും കാണുമ്പോൾ ഒന്നുറപ്പാണ്—രാഷ്ട്രീയത്തിൽ 'ഇല്ല' എന്ന് പറഞ്ഞാൽ അതിനർത്ഥം 'ഉണ്ട്' എന്ന് തന്നെയാണോ?










